മുൻ മന്ത്രി കെ.പി നൂറുദീൻ അന്തരിച്ചു
മുൻ മന്ത്രി കെ.പി നൂറുദീൻ അന്തരിച്ചു
Sunday, May 29, 2016 12:45 PM IST
കണ്ണൂർ: മുൻമന്ത്രിയും കോൺഗ്രസ് നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ കെ.പി. നൂറുദീൻ(77) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.10നായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകുന്നേരം 4.30ന് പഴയങ്ങാടിയിലെ പുതിയങ്ങാടി ജുമാമസ്ജിദ് കബർസ്‌ഥാനിൽ.

ശനിയാഴ്ച കണ്ണൂർ ഒണ്ടേൻ റോഡിലെ വീട്ടിൽനിന്നു ഖാദി ബോർഡ് ഓഫീസിലേക്കു പോകാനായി കാറിൽ കയറാൻ നടക്കുന്നതിനിടെ തെന്നിവീണു തലയ്ക്കു പരിക്കേറ്റതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


പേരാവൂരിൽനിന്ന് അഞ്ചു തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട നൂറുദീൻ 1982–1987 വരെ കരുണാകരൻ മന്ത്രിസഭയിൽ വനം– സ്പോർട്സ് മന്ത്രിയായിരുന്നു. ഭാര്യ: കെ.എം. അസ്മ.മക്കൾ: നസീമ, ഡോ. ഫിറോസ്, ഹസീന, സറീന.മരുമക്കൾ: അബ്ദുൾകലാം, നസീർ, സബ്രീന, സുബൈർ (തുറമുഖ വകുപ്പ് എൻജിനിയർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.