അച്യുതാനന്ദൻ കന്റോൺമെന്റ് ഹൗസ് വിടുന്നു
അച്യുതാനന്ദൻ കന്റോൺമെന്റ് ഹൗസ് വിടുന്നു
Sunday, May 29, 2016 12:36 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഒഴിയുന്നു. തമ്പുരാൻമുക്കിലുള്ള നമിത എന്ന ഇരുനില വാടക വീട്ടിലേക്കാണ് വിഎസ് താമസം മാറുന്നത്. ബുധനാഴ്ച വിഎസും കുടുംബവും നമിതയിലേക്കു താമസം മാറും. നിലവിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വാടകവീട്ടിലേക്കു താമസം മാറുന്നത്.

പുതിയ വാടക വീട് കഴിഞ്ഞ ദിവസം മകൻ അരുൺകുമാറിനോടൊപ്പമെത്തി വിഎസ് കണ്ടു. അരുൺകുമാറാണ് പുതിയ വീട് കണ്ടെത്തിയത്. നാല് എയർ കണ്ടിഷൻഡ് കിടപ്പുമുറികളുള്ള വീടിനു നാല് സിസി ടിവി കാമറ സംവിധാനവും വിശാലമായ മുറ്റവുമുണ്ട്. ഗൃഹോപകരണങ്ങളെല്ലാം വീട്ടിൽത്തന്നെയുണ്ട്. കഴിഞ്ഞ അഞ്ച് വർഷം കന്റോൺമെന്റ് ഹൗസിലും അതിനു മുമ്പ് ക്ലിഫ് ഹൗസിലുമായിരുന്നു വിഎസ് താമസിച്ചിരു ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.