മെട്രോ ആൻഡ് ഫാസ്റ്റ് ട്രെയിൻ എൻജിനിയറിംഗിൽ ബിടെക് അഡ്മിഷൻ
Sunday, May 29, 2016 12:13 PM IST
തിരുവനന്തപുരം: വിദേശ മെട്രോകളിൽ ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്ദാനം ചെയ്യുന്ന ബീജിംഗ് ഷിജിയാഷുവാങ് ടിയാൻഡോ യൂണിവേഴ്സിറ്റിയിയുടെ(എസ്.ടി.യു.ഡി) മെട്രോ ആൻഡ് ഫാസ്റ്റ് ട്രെയിൻ എൻജിനിയറിംഗിൽ ബിടെക് അഡ്മിഷൻ നേടാൻ അവസരം. സോഗോസ് ഇന്റർനാഷണൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൽ ട്രസ്റ്റാണ് ഇന്ത്യയിൽ ഈ കോഴ്സിലേക്ക് അഡ്മിഷൻ നടത്താനുള്ള ഏജൻസിയായി പ്രവർത്തിക്കുന്നത്.

മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു സയൻസ് 65 ശതമാനം മാർക്കോടെ പാസായവർക്കാണ് അപേക്ഷകരാകാനുള്ള യോഗ്യത. നാലു വർഷത്തെ കോഴ്സിന് ആകെ ചെലവാകുക ഏകദേശം 12 ലക്ഷം രൂപയാണ്. രണ്ടാം വർഷം മുതൽ സ്കോളർഷിപ്പും കോഴ്സ് പൂർത്തിയാക്കിയ ശേഷം ജോലിയും യൂണിവേഴ്സിറ്റി ഉറപ്പു നൽകുന്നതായി സോഗോസ് ഇന്റർനാഷണൽ എംഡി ഡോ. വൈശാഖ് സത്യൻ, സിഇഒ സത്യശീലൻ, മാനേജർ സാജൻ ബാബു, ശാസ്തമംഗലം മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.