വലയിടുന്നതിനിടയിൽ വെള്ളത്തിൽ വീണു യുവാവ് മരിച്ചു
വലയിടുന്നതിനിടയിൽ വെള്ളത്തിൽ വീണു യുവാവ് മരിച്ചു
Sunday, May 29, 2016 12:13 PM IST
പുതുപ്പള്ളി: കൊടുരാറ്റിൽ മീൻ പിടിക്കാൻ വലയിടുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ യുവാവ് മരിച്ചു. പുതുപ്പള്ളി അഞ്ചേരി ചേരിയിൽ ബെന്നി വർഗീസ്(38) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നു പുതുപ്പള്ളി പള്ളിക്കു പുറകിൽ മുവാറ്റുമുക്കിലായിരുന്നു അപകടം.

ബെന്നിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴവും ഒഴുക്കമുള്ളതിനാൽ അതിനു കഴിഞ്ഞില്ല. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു സ്‌ഥലത്തെത്തിയ കോട്ടയം ഫയർഫോഴ്സും നാട്ടുകാരും ചേർന്നു അപകടമുണ്ടായ സ്‌ഥലത്തുനിന്ന് 50 മീറ്റർ താഴെ ബെന്നിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബെന്നിയുടെ പിതാവ് പരേതനായ വർഗീസ്. മാതാവ് വിക്ടോറിയ, ഭാര്യ: ഷീബ മക്കൾ: ശ്രേയ, സെലസ്റ്റിൻ. ബെന്നിയുടെ സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.