ബിജെപിക്കു തടയിടാൻ കോൺഗ്രസിനു മാത്രമേ കഴിയൂ: അനിൽ ശാസ്ത്രി
ബിജെപിക്കു തടയിടാൻ കോൺഗ്രസിനു മാത്രമേ കഴിയൂ: അനിൽ ശാസ്ത്രി
Saturday, May 28, 2016 11:52 AM IST
തിരുവനന്തപുരം: ബിജെപിയുടെ വളർച്ചയ്ക്കു തടയിടാൻ കോൺഗ്രസിനു മാത്രമേ കഴിയു എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം അനിൽ ശാസ്ത്രി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക പാർട്ടികൾക്കുണ്ടായ നേട്ടം താത്കാലികം മാത്രമാണ്. അതുകൊണ്ടൊന്നും കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെടുകയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

വലിയ വാഗ്ദാനങ്ങൾ ജനങ്ങൾക്കു നൽകിക്കൊണ്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, അതൊന്നും നടപ്പിലാക്കാനായിട്ടില്ല. കാർഷിക മേഖലയുൾപ്പെടെ തകർന്നു കൊണ്ടിരിക്കുകയാണ്.സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ അതൃപ്തരാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ് ഇന്ന് അവർക്കുള്ളത്. കള്ളപ്പണം തിരികെയെത്തിക്കുമെന്നു വാഗ്ദാനം ചെയ്തവർക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാനായിട്ടില്ല. വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നു പറയുന്ന പ്രധാന മ ന്ത്രിക്ക് രണ്ടു വർഷം കൊണ്ട് 1.34 ലക്ഷം പേർക്കു മാത്രമാണ് തൊഴിൽ നൽകാനായത്. അടിസ്‌ഥാന സൗകര്യ മേഖലയിൽ കാര്യമായി ഒന്നും ചെയ്യാതെയാണ് അദ്ദേഹം മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചു വാചാലനാവുന്നത്. പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലും മറ്റും പോയി നടത്തുന്ന പ്രസംഗങ്ങൾ ഒരിക്കലും രാജ്യത്തെ ഉയർത്തിക്കാട്ടാനല്ല. സ്വയം ഉയർത്തിക്കാട്ടാൻ വേണ്ടിയുള്ളതാണ്. ചിലപ്പോൾ ഇതിലൂടെയൊക്കെ അദ്ദേഹം ഒരു നൊബേൽ സമ്മാനമായിരിക്കും ലക്ഷ്യമിടുന്നതെന്നും അനിൽ ശാസ്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.