സൈക്കിൾ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
സൈക്കിൾ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
Saturday, May 28, 2016 11:38 AM IST
പാലാ: സൈക്കിൾ ഇടിച്ചതിനെത്തുടർന്നു റോഡിൽ തലയിടിച്ചു വീണു ഗുരുതരാവസ്‌ഥയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. വലവൂർ കക്കാട്ടിൽ സഖറിയാസിന്റെ മകൻ ജോസ് സഖറിയാസ് (ജാൻസ്–52) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെ വലവൂരിലെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ജാൻസിനെ സൈക്കിൾ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ജാൻസിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ.


ഭാര്യ സിനിതാ ജോസ് മുത്തോലപുരം വാട്ടപ്പള്ളി കിഴക്കേൽ കുടുംബാംഗം. മക്കൾ: അമൽ ജോസ് ,അലൻ ജോസ് (ന്യൂസിലാൻഡ്). സഹോദരങ്ങൾ: ലിസി സണ്ണി കല്ലുങ്കൽ (തൊടുപുഴ), മിനി റോയി പുളിക്കിയിൽ (രാമപുരം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.