സ്‌ഥാനക്കയറ്റം നൽകി
Saturday, May 28, 2016 11:17 AM IST
തിരുവനന്തപുരം: ജുഡീഷറിയിൽ സബ് ജഡ്ജി, സിജെഎം തസ്തികയിൽ സ്‌ഥാനക്കയറ്റം ലഭിച്ച കെ. വിഷ്ണുവിനെ എറണാകുളത്തും ആർ. സുധാകാന്തിനെ തിരുവനന്തപുരത്തും ജി.മഹേഷിനെ തൃശൂരും എ.വി.ഉണ്ണികൃഷ്ണനെ കോഴിക്കോട്ടും, മുഹമ്മദ് റീസിനെ തലശേരിയിലും അഡീഷണൽ സബ് ജഡ്ജിമാരായും പി.എസ്.ബിനുവിനെ തൃശൂരും ടി.കെ.സുരേഷിനെ തിരുവനന്തപുരത്തും അഡീഷണൽചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാരായും പ്രിൻസിപ്പൽ സബ് ജഡ്ജിയായി എസ്.കെ.അനിൽ കുമാറിനെ തലശേരിയിലും ബിന്ദു സുധാകരനെ സബ് ജഡ്ജിയായി നെയ്യാറ്റിൻകരയിലും നിയമിച്ചു.



തിരുവനന്തപുരം: കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി സ്‌ഥാനക്കയറ്റം ലഭിച്ച എ.വി. ഷെർളിയെ തിരുവനന്തപുരത്തും, ആർ.വേണുഗോപാലിനെ പത്തനംതിട്ടയിലും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.