മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ
മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു നന്ദൻകോട്ടെ ക്ലിഫ്ഹൗസ് തന്നെയാണ് അനുവദിച്ചിരിക്കുന്നത്.

മന്ത്രിമാരുടെ വസതികൾ: വ്യവസായമന്ത്രി ഇ.പി. ജയരാജൻ– സാനഡു വഴുതക്കാട്, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്– മൻമോഹൻ ബംഗ്ലാവ് കവടിയാർ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ– ലിൻഡേഴ്സ്റ്റ് നന്ദൻകോട്, സാംസ്കാരിക മന്ത്രി എ.കെ. ബാലൻ– പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട് നന്ദൻകോട്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ– നെസ്റ്റ്, ക്ലിഫ്ഹൗസിനു സമീപം നന്ദൻകോട്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ– നിള, കന്റോൺമെന്റ് ഹൗസിനു സമീപം പാളയം, ജലവിഭവമന്ത്രി മാത്യു ടി. തോമ സ്– പ്രശാന്ത്, നന്ദൻകോട്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ– കാവേരി, നമ്പർ ആറ്, കന്റോൺമെന്റ് ഹൗസിനു കിഴക്കു വശം, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ– എസെൻഡേൻ നന്ദൻകോട്, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ– ഉഷസ് നന്ദൻകോട്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ– അശോക, ക്ലിഫ്ഹൗസ് കോമ്പൗണ്ട് നന്ദൻകോട്, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി– റോസ് ഹൗസ് വഴുതക്കാട്, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ– കവടിയാർ ഹൗസ് വെളളയമ്പലം, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ–ഗ്രേസ,് കന്റോൺമെന്റ് ഹൗസിനു സമീപം പാളയം, സഹകരണ മന്ത്രി എ.സി. മൊയ്തീൻ– പെരിയാർ, ക്ലിഫ് ഹൗസിനു സമീപം നന്ദൻകോട്, തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീൽ– ഗംഗ, ക്ലിഫ് ഹൗസ് കോമ്പൗണ്ട് നന്ദൻകോട്, വനംമന്ത്രി കെ.രാജു– അജന്ത കവടിയാർ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്– പൗർണമി, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്ദൻകോട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.