പ്രോടെം സ്പീക്കറായി എസ്. ശർമ ചുമതലയേറ്റു
പ്രോടെം സ്പീക്കറായി എസ്. ശർമ ചുമതലയേറ്റു
Friday, May 27, 2016 12:54 PM IST
തിരുവനന്തപുരം: പതിന്നാലാം നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്. ശർമ സത്യപ്രതിജ്‌ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ജൂൺ രണ്ടിനാണ്. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ മൂന്നിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.