കള്ളനോട്ട് കേസ്: എൻഐഎ സംഘം തലശേരിയിൽ
Friday, May 27, 2016 12:54 PM IST
തലശേരി: ധർമടത്തുനിന്ന് 98,000 രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി എൻഐഎ സംഘം തലശേരിയിലെത്തി. സെയ്ദാർപള്ളി സ്വദേശി കൗലത്ത് മൻസിലിൽ ഫൈനാസിനെയാണ് കള്ളനോട്ടുമായി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന സെയ്ദാർപള്ളി സ്വദേശി തന്നെയായ റസാഖിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.


കള്ളനോട്ട് കേസ് അന്വേഷിക്കുന്നതിനായി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ എൻഐഎ സംഘമാണു കൊച്ചിയിൽനിന്നു തലശേരിയിലെത്തിയത്. പിടികൂടിയ കള്ളനോട്ടുകൾ പരിശോധിച്ച എൻഐഎ സംഘം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതിയെക്കുറിച്ചും നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നയാളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ ശേഖരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.