ഡീസൽ വാഹന വിലക്ക് 15 ലക്ഷം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും
Friday, May 27, 2016 12:54 PM IST
തൃശൂർ: ഡീസൽ വാഹനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സംസ്‌ഥാനത്തെ 15 ലക്ഷത്തോളം മോട്ടോർ വാഹന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ – സിഐടിയു സംസ്‌ഥാന കമ്മിറ്റി.

ഉത്തരവ് റദ്ദാക്കാൻ നടപടിയെടുക്കണമെന്നു ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.വി. ഹരിദാസ് ആവശ്യപ്പെട്ടു. 2014 വരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ജീപ്പ്, ടെമ്പോ, ബസ് തുടങ്ങിയവ അടക്കം 7.47 ലക്ഷം വാഹനങ്ങളുണ്ട്. ഇവയിൽ ജോലി ചെയ്യുന്ന പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ വഴിയാധാരമാകുമെന്നു ഹരിദാസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.