സമുദായപ്രവർത്തനം വർഗീയത വളർത്താനാകരുത്: ഡോ. സൂസപാക്യം
സമുദായപ്രവർത്തനം വർഗീയത വളർത്താനാകരുത്: ഡോ. സൂസപാക്യം
Friday, May 27, 2016 12:43 PM IST
കൊച്ചി: വർഗീയത വളരാൻ സമുദായപ്രവർത്തനം കാരണമാകരുതെന്നു കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയ്ക്കും ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന രീതിയിലാവണം സമുദായപ്രവർത്തനം. വർഗീയവാദം ശക്‌തിപ്പെടുത്തുന്നതിനോ ഭിന്നതകൾ സൃഷ്‌ടിക്കാനോ സമുദായ സംഘടനകൾ നിലകൊള്ളരുതെന്നും അദ്ദേഹം കെആർഎൽസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളും സമകാലിക രാഷ്ട്രീയവും യോഗം ചർച്ചചെയ്തു.


പ്രകടനപത്രിക നടപ്പിലാക്കാൻ ഇടതു സർക്കാർ പ്രതിജ്‌ഞാബദ്ധമാകണമെന്നും ജൂലൈയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ അതിന്റെ സൂചനകൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. കെആർഎൽസിസി പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, ഫാ. തോമസ് തറയിൽ, മോൺ. യൂജിൻ എച്ച്. പെരേര, മോൺ. ജെയിംസ് കുലാസ്, അഡ്വ.ഷെറി ജെ. തോമസ്, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഇമ്മാനുവൽ മൈക്കിൾ, സോണി പവേലിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.