അനധികൃത മരംവെട്ട്: വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Friday, May 27, 2016 12:35 PM IST
തിരുവനന്തപുരം: ഇടുക്കി കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാക്കത്തോടിലെ സ്വകാര്യഭൂമിയിൽ നിന്ന് നിയന്ത്രിത വൃക്ഷങ്ങൾ മുറിച്ചുമാറ്റിയത് സംബന്ധിച്ച് അന്വേഷണത്തിന് വനം–വന്യജീവി മന്ത്രി കെ. രാജു കോട്ടയം ഡിഎഫ്ഒയ്ക്ക് നിർദേശം നൽകി. നിയമപ്രകാരം, മുറിച്ചു മാറ്റുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമുള്ള ചടച്ചി(ഉന്നം) ഇനത്തിൽപ്പെട്ട മരങ്ങളാണ് മുറിച്ചു മാറ്റിയന്നെ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുറിച്ച മരങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.