യോഗ നിർബന്ധമാക്കുന്നതിന് എതിരേ ധർണ
Friday, May 27, 2016 12:30 PM IST
തൃശൂർ: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ യോഗ പരിശീലനം നിർബന്ധമാക്കണമെന്ന കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം മതേതരത്വത്തിനു വിരുദ്ധമാണെന്നു കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്‌ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആസ്‌ഥാനങ്ങളിൽ ജൂൺ രണ്ടിനു സായാഹ്ന ധർണ നടത്തും. സംസ്‌ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷനായി. ഭാരവാഹികളായ എൻ.എസ്. അയൂബ്, പി.സിയാവുദീൻ, ജോർജ് തോമസ്, റജി കെ. ജേക്കബ്, സണ്ണി കുരുവിള, ഷാൻ പത്തനാപുരം, നിസാർ ഉളവണ്ണ, എച്ച്. മുബാറക്ക്, ജോസഫ് ആന്റണി, ഇക്ബാൽ വലിയവീട്ടിൽ, നൗഷാദ് ആറ്റുപറമ്പിൽ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.