പൊതുമരാമത്തു വകുപ്പിൽ അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല: ജി. സുധാകരൻ
പൊതുമരാമത്തു വകുപ്പിൽ അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല: ജി. സുധാകരൻ
Friday, May 27, 2016 12:30 PM IST
തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിൽ അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി ജി. സുധാകരൻ. സ്ഥലംമാറ്റത്തിനും മറ്റും പണം വാങ്ങിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിവന്റെ പണം ചോരുന്നതു കർശനമായി തടയും. ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. ബോധപൂർവം പദ്ധതികളും പണികളും ഇഴച്ചുനീക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ദേശീയപാത വികസനത്തിന് സ്‌ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. പ്രശ്നമുള്ള സ്‌ഥലങ്ങളിൽ ചർച്ച നടത്തും. യുഡിഎഫ് സർക്കാർ ഖജനാവു കാലിയാക്കിയാണ് അധികാരമൊഴിഞ്ഞത്. വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ യോഗം അടുത്ത മാസം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.