മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് കാർഡുകൾക്ക് ജൂൺ 10നകം അപേക്ഷിക്കണം
Friday, May 27, 2016 12:30 PM IST
തിരുവനന്തപുരം: ബയോമെട്രിക് ഐഡി കാർഡുകൾക്കായി ഇതുവരെയും അപേക്ഷ നൽകിയിട്ടില്ലാത്ത മത്സ്യതൊഴിലാളികൾ, ജില്ലകളിലെ മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ നിന്നും അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് ജൂൺ 10ന് വൈകുന്നേരം അഞ്ചിനു മുൻപായി അതത് ഫിഷറീസ് ഓഫീസുകളിൽ ഏൽപ്പിക്കണം. അപേക്ഷ നൽകുന്നതിന് ഇനി ഒരു അവസരം ഉണ്ടാകില്ല. കോസ്റ്റൽ സെക്യൂരിറ്റിയുടെ ഭാഗമായി ബയോമെട്രിക് ഐഡി കാർഡുകൾ എല്ലാ മത്സ്യത്തൊഴിലാളികളും നിർബന്ധപൂർവം കൈവശം സൂക്ഷിക്കണമെന്ന് എന്ന് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.