കുഡുംബി സമുദായത്തെ എസ്സി/ എസ്ടിയിൽ ഉൾപ്പെടുത്തണമെന്ന്
Friday, May 27, 2016 12:30 PM IST
കൊച്ചി: കുഡുംബി സമുദായത്തെ എസ്സി/ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്താനാവശ്യമായ നടപടി കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നു കുഡുംബി ജനശക്‌തി സംഘം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കും മറ്റു നേതാക്കൾക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. അതുവരെ പുതുതായി അധികാരമേറ്റ എൽഡിഎഫ് സർക്കാർ സമുദായത്തിന് അർഹമായ ജോലി സംവരണവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു തരണമെന്നു സംഘം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കുഡുംബി ജനശക്‌തി സംഘം സംസ്‌ഥാന പ്രസിഡന്റ് എം.കെ. ശശി, വി.ജി. ബാലകൃഷ്ണൻ, സോമൻ കെ. മേനോൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.