മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസം തലസ്‌ഥാനത്തുണ്ടാകണം: മുഖ്യമന്ത്രി
മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസം തലസ്‌ഥാനത്തുണ്ടാകണം: മുഖ്യമന്ത്രി
Thursday, May 26, 2016 1:02 PM IST
തിരുവനന്തപുരം: മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്‌ഥാനത്തുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ആറു മാസം ആഴ്ചയിൽ അഞ്ചു ദിവസവും മന്ത്രിമാർ സെക്രട്ടേറിയറ്റിലുണ്ടാകണമെന്നു മുഖ്യമന്ത്രി നിർദേശിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രിമാരോട് ആഴ്ചയിൽ നാലു ദിവസമെങ്കിലും തലസ്‌ഥാനത്ത് ഉണ്ടാകണമെന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർദേശിച്ചെങ്കിലും പ്രാവർത്തികമായിരുന്നില്ല.


യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു പുറപ്പെടുവിച്ച വിവാദ ഉത്തരവുകൾ പുനഃപരിശോധിക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം 30നു ചേരാനും ധാരണയായി. യുഡിഎഫ് സർക്കാർ കഴിഞ്ഞ ജനുവരി ഒന്നു മുതൽ എടുത്ത വിവാദ തീരുമാനങ്ങളിൽ നിയമ വിരുദ്ധമായവയാണ് പുനഃപരിശോധിക്കുന്നത്. മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയിൽ ടി.എം. തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.