പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കു പരാതി നൽകി
പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കു പരാതി നൽകി
Thursday, May 26, 2016 1:02 PM IST
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരേ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

ജോമോന്റെ പ്രചാരണം ജിഷ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.