മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ
Thursday, May 26, 2016 12:50 PM IST
തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ ഇടതുമുന്നണി മന്ത്രിമാരിൽ ഏതാനും പേരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി. കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന തോമസ് ഐസക്കും എ.കെ. ബാലനും അന്നത്തെ പ്രൈവറ്റ് സെക്രട്ടറിമാരെ തന്നെയാണ് ഇപ്പോഴും നിയമിച്ചത്.

തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി എസ്.യു. രാജീവിനെ നിയമിച്ചു. വനം മന്ത്രി കെ. രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി കെ. സദാശിവ ഭട്ടിനെ നിയമിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി സാജുവിനേയും നിയമിച്ചു.


നിയമ– സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. പ്രമോദും ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മനോമോഹനും ചുമതലയേറ്റു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി മനോജിനേയും ഭക്ഷ്യ– സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയായി പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ജോഷിയേയും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.