നാലംഗ കവർച്ച സംഘം പിടിയിൽ
നാലംഗ കവർച്ച സംഘം പിടിയിൽ
Thursday, May 26, 2016 12:44 PM IST
കോട്ടയം: മാരകായുധങ്ങളുമായെത്തിയ നാലംഗ കവർച്ച സംഘത്തെ ഏറ്റുമാനൂർ സിഐ സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

കാസർഗോട് സ്വദേശികളായ ചെറുവത്തൂർ കൊപ്രാപറമ്പിൽ ശിഹാബുദീൻ (28), ചെറുവത്തൂർ കണ്ടത്തിൽ സുൾഫിക്കർ (19), കുന്നുമ്മൽ മൊഹമ്മദ് നിയാസ് (24), കേളയത്ത് റംഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് ലഹരി വസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരേ കാഞ്ഞങ്ങാട്, വളപട്ടണം, സുൽത്താൻ ബത്തേരി, ബേക്കൽ, അഴിക്കോട്, നീലേശ്വരം എന്നി പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണം, വധശ്രമം, ബാറ്ററി മോഷണം എന്നീ കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ട്. മോഷണ വസ്തുക്കൾ തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതം നയിക്കുന്നതിനും ലഹരി വസ്തുക്കൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.


പിടികൂടുമ്പോൾ ഇവരുടെ പക്കൽ 100 ഗ്രാം കഞ്ചാവുണ്ടായിരുന്നു. പ്രതികളിൽ സുൾഫിക്കർ കാസർഗോട് ഒരു കട കുത്തിത്തുറന്ന് മുപ്പത്തയ്യായിരം രൂപ കവർച്ച ചെയ്യുന്ന വീഡിയ ദൃശ്യം ലഭിച്ചതിനെത്തുടർന്ന് ഇയാളെ അന്വേഷിച്ചു വരുമ്പോഴാണ് കോട്ടയത്ത് പിടിയിലായത്. ജില്ലാ പോലീസ് ചീഫ് എസ്.സതീഷ് ബിനോ, ഡിവൈഎസ്പി ബിജു കെ സ്റ്റീഫൻ എന്നിവർക്കു് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.

ഏറ്റുമാനൂർ എസ്ഐ സുരേഷ്കുമാർ, എഎസ്ഐമാരായ ശ്രീകുമാർ, പ്രകാശൻ, ഷാഡോ പോലീസുകാരായ എഎസ്ഐ ഷിബുക്കുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഐ.സജികുമാർ, ബിജുമോൻ നായർ, സിവിൽപോലീസ് ഓഫീസർമാരായ ശശികുമാർ, പ്രീതിജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.