എസ്എബിഎസ് സന്യാസിനികൾ നേത്രദാനത്തിന് സമ്മതപത്രം നൽകി
Thursday, May 26, 2016 12:44 PM IST
ചങ്ങനാശേരി: ആരാധനാ സന്യാസിനീ സഭയുടെ ചങ്ങനാശേരി സെന്റ് തോമസ് പ്രൊവിൻസിലെ സന്യാസിനികൾ നേത്രദാനത്തിനു സമ്മതപത്രം നൽകി. മസ്തിക മരണം സംഭവിക്കുന്ന സന്യാസിനികളുടെ മറ്റ് അവയവങ്ങൾ ദാനം ചെയ്യാനും ആരാധനാ സന്യാസിനി സഭയുടെ സിനക്കിൾ യോഗം തീരുമാനിച്ചതായി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ മേഴ്സി നെടുമ്പുറം പറഞ്ഞു.

കരുണയുടെ വർഷാചരണത്തിന്റെ ഭാഗമായാണ് ആരാധനാ സന്യാസിനീ സഭ അവയവദാനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മരിച്ച സിസ്റ്റർ ആഗ്നസ് മരിയ, ഇന്നലെ മരിച്ച സിസ്റ്റർ മാർട്ടിൻ മേരി എന്നിവരുടെ കണ്ണുകൾ ദാനം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യാശയുടെ ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ പുന്നശേരി, ആരാധനാ സന്യാസിനീ സഭാ സമ്മേളനത്തിൽ നൽകിയ അവയവദാന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മുഴുവൻ സന്യാസിനികളും അവയവദാനത്തിനുള്ള സമ്മതം അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.