ഓൺലൈൻ പെൺവാണിഭം: അന്തർസംസ്‌ഥാന സംഘം പിടിയിൽ
ഓൺലൈൻ പെൺവാണിഭം: അന്തർസംസ്‌ഥാന സംഘം പിടിയിൽ
Thursday, May 26, 2016 12:39 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ വഴി പെൺവാണിഭം നടത്തുന്ന അന്തർ സംസ്‌ഥാന സംഘം പോലീസ് പിടിയിലായി. പെൺവാണിഭ സംഘങ്ങളെ പിടികൂടാൻ ക്രൈംബ്രാഞ്ച് നടത്തുന്ന ഓപ്പറേഷൻ ബിഗ് ഡാഡി’യിലാണു 13 പേർ പിടിയിലായത്.

ശ്രീകാര്യം ഗാന്ധിപുരം സ്വദേശി പ്രസന്ന എന്നുവിളിക്കുന്ന ഗീത (51), ഇവരുടെ മകൾ പിങ്കി എന്നു വിളിക്കുന്ന നയന (28), നയനയുടെ ഭർത്താവ് ഉള്ളൂർ സ്വദേശി പ്രദീപ് (38), എറണാകുളം മാങ്കായികവല സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിൻകീഴ് പൊറ്റയിൽ സ്വദേശി വിപിൻ (31), ആറ്റിങ്ങൽ കണ്ണംകര സ്വദേശി തിലകൻ (38), ഇടുക്കി രാജാക്കാട് സ്വദേശി ജെയ്സൻ (31), ആറ്റിങ്ങൽ മുദാക്കൽ സ്വദേശി അനീഷ് എന്നറിയപ്പെടുന്ന എസ്. സജു (33), വണ്ടിത്തടം ആനക്കുഴി സ്വദേശി ഷമീർ (30), പട്ടം സ്വദേശി ജെ. സജീന (33), മുട്ടട വയലിക്കട സ്വദേശി എസ്. ബിന്ദു (44) എന്നിവരെയാണു ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

പെൺകുട്ടികൾ വിൽപനക്കുണ്ടെന്ന ഇന്റർനെറ്റ് പരസ്യം ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇവർ പിടിയിലായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സിനിമ, സീരിയൽ, മോഡലിംഗ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞായിരുന്നു പരസ്യം. ഇടപാടുകാരെന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ട പൊലീസ് തലസ്‌ഥാനത്തെ അപ്പാർട്മെന്റിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു.


വാണിഭസംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഏഴ് ഇരകളെ മോചിപ്പിച്ചു. ഇരകളിൽ ഒരാൾ ശ്രീലങ്ക സ്വദേശിയാണ്. ഇവരെ തത്കാലം ഇരകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും പ്രതിചേർക്കാൻ സാധ്യതയുണ്ട്. വിൽപനയ്ക്കായി പെൺകുട്ടികളെ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്ന് പോലീസിനു സംശയമുണ്ട്.

പ്രതികൾ ഉപയോഗിച്ച അഞ്ചു കാറുകളും പെൺകുട്ടികളുടെ ഫോട്ടോകൾ കൈമാറാൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിൽ വാണിഭ സംഘവുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

പെൺകുട്ടികളെ വാണിഭത്തിനായി കടത്തുന്ന സംഘങ്ങളെ പിടികൂടാൻ ക്രൈം ബ്രാഞ്ച് സംഘം നടത്തുന്ന ‘ഓപറേഷൻ ബിഗ് ഡാഡി’ യിൽ ഇതുവരെ 56 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ക്രൈംബ്രാഞ്ച് എസ്പി രാജ്പാൽ മീണ, സൈബർ പൊലീസ് സ്റ്റേഷൻ ഡിവൈഎസ്പി വി. രാഗേഷ് കുമാർ, ഇൻസ്പെക്ടർമാരായ ജെ.കെ. ദിനിൽ, എൻ. ഷിബു, ഒ.എ. സുനിൽ, എസ്.എസ്. സുരേഷ് ബാബു, എസ്ഐമാരായ എൻ. ബിജു, ബി. സജികുമാർ, സജി ശങ്കർ എന്നിവരാണ്

2016ാമ്യ27ജലി്മിശയവമാ.ഷുഴഅന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.