ചേർത്തല: പള്ളിപ്പുറം സെന്റ് മേ രീസ് ഫൊറോന പള്ളി സെന്റ് മേ രീസ് പാരിഷ് ഫാമിലി യൂണിയന്റെയും ദീപിക ദിനപത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ചാവറ ക്വിസ്–2016ലെ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു. ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പള്ളി ഇടവകാംഗമായ ഷിനി ഡാനി ഒന്നാം സ്ഥാനം നേടി. 7501 രൂപ കാഷ് അവാർഡും പാലയ്ക്കൽ തോമ മൽപ്പാൻ മെമ്മോറിയൽ ട്രോഫിയുമാണ് ഒന്നാം സമ്മാനം. പൊങ്ങ മാർ സ്ലീവ പള്ളി ഇടവകാംഗമായ ആന്റണി ജോസഫ് രണ്ടാം സ്ഥാനം നേടി 5001 രൂപ കാഷ് അവാർഡിനും പഴയകടവിൽ തട്ടാംപറമ്പിൽ ഔസേഫ് തോമസ് മെമ്മോറിയൽ ട്രോഫിക്കും അർഹനായി. കോട്ടയം ലൂർദ് ഫൊറോന ഇടവകാംഗമായ നിധിൻ ജോൺ മൂന്നാം സ്ഥാനം നേടി 3001 രൂപ കാഷ് അവാർഡിനും പടിഞ്ഞാറെ കോയിപ്പറമ്പിൽ ചെറിയാൻ വർഗീസ് മെമ്മോറിയൽ ട്രോഫിക്കും അർഹനായി.
മേഴ്സി ജയ്സൺ (സെന്റ് ആന്റണീസ് ചർച്ച്, ഇല്ലക്കൽ, ഇടുക്കി),റിജി പ്രിൻസൺ (സെന്റ് ആന്റണീ സ് ചർച്ച്, എടക്കുന്ന് ആലുവ),ജോർജ് പോൾ (സെന്റ് പോൾ ചർ ച്ച്, ഇലഞ്ഞി) എന്നിവർ പ്രോത്സാ ഹനസമ്മാനങ്ങൾക്ക് അർഹരായി. മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികംപേർ പങ്കെടുത്തു.
പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന ക്വിസ് മത്സരം ഡിസിഎൽ കൊച്ചേട്ടനും ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടറുമായ ഫാ.റോയി കണ്ണംചിറ സിഎംഐ ഉദ്ഘാടനം ചെയ്തു. ഫാ.റോയി കണ്ണംചിറ സിഎംഐ, എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബിക ണ്ണംചിറ സിഎംഐ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു.
സമാപന സമ്മേളന ത്തിൽ ഫൊറോന വികാരി ഫാ.ജോസ് ഒഴലക്കാട്ട് സമ്മാനദാനം നിർവഹിച്ചു. പള്ളിപ്പുറം ഫൊറോന അസി.വികാരി ഫാ. ജേക്കബ് കാച്ചപ്പള്ളി, ജോബി ജോസഫ് പഴയകടവിൽ തട്ടാംപറമ്പിൽ, ജെയ്സൺ ഫ്രാൻസിസ് തറേപറമ്പിൽ, തങ്കച്ചൻ ചെറുകാട്ട്, ജോഷി ജോർജ് വാതപ്പള്ളി, മാമച്ചൻ ചിറ്റേഴത്ത്, രാജേഷ് തോമസ് പഴയകടവിൽ തട്ടാംപറമ്പിൽ, ദീപിക കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോൺസൺ വള്ളോംപുരയിടം, ദീപിക ഏരിയാ മാനേജർ ആന്റണി വലിയവീട്ടിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.