ബാലഗോകുലം ദേശീയ നേതൃസംഗമം നാളെ
Thursday, May 26, 2016 12:39 PM IST
കൊച്ചി: ബാലഗോകുലം സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ നേതൃസംഗമം ’ബാലഭാരതം’’ നാളെ രാവിലെ 9.30നു അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ദേശിയ ഫിലിം അവാർഡ് ജേതാവ് ഗൗരവ് മേനോനും ജാഹ്നവി ബെഹലും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്നു സംഘാടക സമതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്‌ഥാന അധ്യക്ഷൻ കെ.പി.ബാബുരാജ് അധ്യക്ഷത വഹിക്കും. ഭഗവദ് ഗീതയും യോഗയും സമന്വയിപ്പിച്ചു ബാലഗോകുലം തയാറാക്കിയ യോഗി ഉത്സവം എന്ന അനുഷ്ഠാന പദ്ധതിയുടെ അവതരണം വൈകുന്നേരം 5.30 നു നടക്കും. അയ്യായിരത്തോളം കുട്ടികൾ ഒരേ വേഷത്തിൽ പങ്കാളികളാകും. കേന്ദ്രമന്ത്രി എച്ച്.അനന്തകുമാർ ഉദ്ഘാടനം ചെയ്യും.


29നു രാവിലെ 9.30നു ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന വിഷയത്തിൽ കുട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. കുട്ടികളിൽ നിന്നു തെരഞ്ഞെടുത്ത ചോദ്യങ്ങൾക്കു പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ മറുപടി നൽകും. കാർട്ടൂണിസ്റ്റ് ജിതേഷ് നയിക്കുന്ന ദേശീയോദ്ഗ്രഥന വരയരങ്ങും നടക്കും. ഉച്ചയ്ക്ക് 12.30നു നടക്കുന്ന സമാപന സഭ റിച്ചാർഡ് ഹേ എംപി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്‌ഥാന ഭഗിനി പ്രമുഖ ഡോ.ആശാ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.