അമൽജ്യോതി എൻജിനിയറിംഗ് കോളജിനു നാക് എ ഗ്രേഡ്
Thursday, May 26, 2016 12:39 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ (നാക്) ’എ ഗ്രേഡ്’ അംഗീകാരം. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു എൻജിനിയറിംഗ് കോളജിന് ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കുന്നത്.

രാജ്യത്തെ കോളജുകളുടെ ഗുണനിലവാരം വിലയിരുത്താനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) രൂപീകരിച്ചിട്ടുള്ള നാക്, കേരളത്തിലെ ചില പ്രമുഖ ആർടസ് ആൻഡ് സയൻസ് കോളജുകൾക്ക് എ ഗ്രേഡ് നിർണയിച്ചിട്ടുണ്ടെങ്കിലും എൻജിനിയറിംഗ് കോളജുകൾ ഒന്നിനും ഇതുവരെ എ ഗ്രേഡ് നൽകിയിട്ടില്ല. മൂന്നംഗ നാക് ടീം ഏപ്രിൽ ആദ്യവാരം നടത്തിയ മൂന്നു ദിവസത്തെ വിശദമായ വിലയിരുത്തലിനു ശേഷമാണ് അമൽജ്യോതിക്ക് തിളക്കമാർന്ന ഈ അംഗീകാരം സമ്മാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.