ജിഷ വധം: തനിക്കെതിരേയുള്ള ആക്ഷേപങ്ങൾ തള്ളി പി.പി.തങ്കച്ചൻ
ജിഷ വധം: തനിക്കെതിരേയുള്ള ആക്ഷേപങ്ങൾ തള്ളി പി.പി.തങ്കച്ചൻ
Wednesday, May 25, 2016 10:58 PM IST
പെരുമ്പാവൂർ: നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടതിന് പിന്നിൽ താനാണെന്ന പ്രചരണം നട്ടാൽ കുരുക്കാത്ത നുണയാണെന്ന് യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ. ജിഷയുടെ കൊലപാതകത്തിൽ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ ജോമാൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് വാർത്തയായിരുന്നു. ഇതോടെയാണ് ആരോപണങ്ങൾ തള്ളി തങ്കച്ചൻ രംഗത്തുവന്നത്.<യൃ><യൃ>ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങൾ എല്ലാം തെറ്റാണ്. പെരുമ്പാവൂരിലെ എൽഡിഎഫ് സ്‌ഥാനാർഥിയുടെ തോൽവിയിൽ ചിലർ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവർത്തനങ്ങൾ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തിൽ ആദ്യമാണെന്നും തങ്കച്ചൻ പറഞ്ഞു.<യൃ><യൃ>ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.