എസ്ബിടി–എസ്ബിഐ : സമരത്തിൽ പങ്കെടുത്തവർക്ക് കാരണംകാണിക്കൽ നോട്ടീസ്
Wednesday, May 25, 2016 12:48 PM IST
തിരുവനന്തപുരം : എസ്ബിടി അടക്കമുള്ള ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിന് എതിരായി മെയ് 20 ന് നടത്തിയ പണിമുടക്കിൽ പങ്കെടുത്ത നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സമരസമിതി നേതാക്കൾക്ക് എതിരായ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ഉദ്യോഗസ്‌ഥർ പ്രകടനം നടത്തി. എസ്ബിടി ഹെഡ് ഓഫീസിനു മുന്നിൽ പ്രകടനം സമാപിച്ചു.

എസ്ബിടിയെ നിലനിർത്താൻ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നു നേതാക്കൾ അറിയിച്ചു. ജൂലൈ 28, 29 തീയതികളിൽ വീണ്ടും പണിമുടക്ക് സംഘടിപ്പിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോപങ്ങളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.


നേതാക്കളായ അനിയൻ മാത്യു, കെ.എസ്. കൃഷ്ണ, പി.വി. പ്രസാദ്, കെ. മുരളീധരൻപിള്ള, ആർ. ചന്ദ്രശേഖരൻ, ബി.കെ. പ്രദീപ്, സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.