കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു; 9 പേർക്കു പരിക്ക്
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു; 9 പേർക്കു പരിക്ക്
Wednesday, May 25, 2016 12:29 PM IST
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു കാർയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഭർത്താവ് ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. എംസി റോഡിൽ കൂത്താട്ടുകുളത്തിനു സമീപം ആറൂരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അപകടം. കോട്ടയം വില്ലൂന്നി കാവിൽ ത്രേസ്യാമ്മ(കുഞ്ഞമ്മ –65) ആണ് മരിച്ചത്. ഭർത്താവ് ജേക്കബ് കുര്യൻ(65), ഇവരുടെ ബന്ധു കുടമാളൂർ വേവച്ചിറ റോണി(35), ബസ് യാത്രക്കാരായ അടിമാലി മേട്ടുമ്മേൽ റോസമ്മ ജോസഫ് (54), പാലാ ആക്കനക്കുന്നേൽ മോഹനൻ (56), മകൾ അതുല്യ(18), മൂവാറ്റുപുഴ മേമഠത്തിൽ ഏലിക്കുട്ടി (64), റെനി മരിയ റോയി (14), അടൂപ്പറമ്പ് കിഴക്കേക്കല്ലേൽ വാസന്തി (45), മീങ്കുന്നം പതിയാനിക്കൽ അനില ബിനു (33) എന്നിവർക്കാണ് പരിക്കേറ്റത്.


ഇവരെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ കാർയാത്രക്കാരായ ജേക്കബ് കുര്യൻ, റോണി എന്നിവരെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നിസാര പരിക്കേറ്റ ബസ് യാത്രക്കാരായ മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. കൂത്താട്ടുകുളത്തുനിന്ന് കോതമംഗലത്തിനു പോവുകയായിരുന്ന ബസും എതിരേവന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ത്രേസ്യാമ്മയെ ഉടൻ കൂത്താട്ടുകുളും ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായി തകർന്നു. ത്രേസ്യാമ്മയുടെ സംസ്കാരം പിന്നീട്. മക്കൾ: ബിന്ദു, ബീന(സൗദി). മരുമക്കൾ: ജോയി (വേദഗിരി), റോണി ( ഡൽഹി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.