കാരുണ്യയെയും റബറിനെയും കൈവിടരുതെന്നു കെ.എം. മാണി
കാരുണ്യയെയും റബറിനെയും കൈവിടരുതെന്നു കെ.എം. മാണി
Wednesday, May 25, 2016 12:24 PM IST
തിരുവനന്തപുരം: കാരുണ്യയെ കൈവിടരുതെന്നും റബർ കർഷകരെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കേരളാ കോൺഗ്രസ്–എം ചെയർമാൻ കെ.എം.മാണി. പിണറായി വിജയൻ ഇന്നലെ രാവിലെ ഗവർണറെ കാണാൻ പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി കണ്ടാണ് കെ.എം. മാണി ഇക്കാര്യം ഉന്നയിച്ചത്.

താൻ ബജറ്റിലൂടെ കൊണ്ടുവന്ന റബർ വിലസ്‌ഥിരതാ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നു മാണി അഭ്യർഥിച്ചു. റബർ കർഷകരുടെ ദുരിതം ഗൗരവത്തോടെ കാണണം. 12 ലക്ഷത്തോളം റബർ കർഷകർ തീരാദുരിതത്തിലാണ്.


കാരുണ്യ ചികിത്സാ സഹായ പദ്ധതിക്ക് പിന്തുണ നൽകണമെന്നും മാണി അഭ്യർഥിച്ചു. പദ്ധതി നിർവിഘ്നം മുന്നോട്ടു പോകണം. സഹായം അർഹിക്കുന്ന എല്ലാവർക്കും കാരുണ്യയുടെ ഗുണഫലങ്ങൾ എത്തിക്കണമെന്നും മാണി അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.