പിണറായി മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായി മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Wednesday, May 25, 2016 12:24 PM IST
തിരുവനന്തപുരം: പുതിയതായി അധികാരമേറ്റ പിണറായി വിജയൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സർക്കാരിന്റെ സമീപനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചില നടപടികളും ആദ്യം തന്നെ വ്യക്‌തമാക്കിയത് സ്വാഗതാർഹമാണെന്നും മികച്ച തുടക്കമായി ഇതിനെ കാണുന്നുവെന്നും അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. പൂർണ ജനപങ്കാളിത്തത്തോടെ ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പെടുക്കുന്നതിനു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാ അഭിവാദ്യങ്ങളും അദ്ദേഹം അറിയിച്ചു.


ഇതിനകം ഭീഷണിയുടെ സ്വരം മുഴക്കി ചില കേന്ദ്രമന്ത്രിമാർ രംഗത്തു വന്നിട്ടുണ്ട്. ഒരു പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഈ കൂട്ടം. ജാഗരൂകരായിരിക്കണം എന്ന ഉപദേശത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.