ലാവ്ലിൻ: പുനഃപരിശോധനാഹർജി വേഗത്തിൽ പരിഗണിക്കണമെന്നു ഹർജി
Wednesday, May 25, 2016 12:19 PM IST
കൊച്ചി: ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സിബിഐ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പുനപരിശോധനാ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ക്രൈം ചീഫ് എഡിറ്റർ ടി.പി. നന്ദകുമാറാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുമ്പു സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഇപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റുവെന്നു ഹർജിയിൽ പറയുന്നു.


രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കേസുകൾ വേഗത്തിൽ പരിഗണിച്ചു തീർപ്പാക്കണമെന്നു സുപ്രീം കോടതി മുമ്പ് ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഹർജി വേഗത്തിൽ പരിഗണിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പിനു മുമ്പ് ഹർജി നൽകിയിരുന്നെങ്കിലും ഹൈക്കോടതി പരിഗണിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.