വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ച ഒരു കിലോ സ്വർണം പിടിച്ചു
Wednesday, May 25, 2016 12:19 PM IST
നെടുമ്പാശേരി: വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ചുവച്ചിരുന്ന ഒരു കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഈ ഫ്ളൈറ്റിലെ യാത്രക്കാരനായ ഗുജറാത്ത് സ്വദേശി മുഹമ്മദിനെ (25) അറസ്റ്റു ചെയ്തു.

ദുബായിൽനിന്ന് വന്ന സ്പൈസ് ജെറ്റിന്റെ എസ്ജി 018–ാം നമ്പർ ഫ്ളൈറ്റിൽ നിന്നാണ് സ്വർണം പിടിച്ചത്. ഒരു കിലോ തൂക്കമുള്ള സ്വർണക്കട്ടി പ്രത്യേകതരം പേപ്പറിൽ പൊതിഞ്ഞ് ഫ്ളഷ് ടാങ്കിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.


ഈ വിമാനം കൊച്ചിയിൽനിന്ന് ആഭ്യന്തര ഫ്ളൈറ്റായി ചെന്നൈക്ക് പോകുന്നതാണ്. കൊച്ചിയിൽനിന്ന് ചെന്നൈയ്ക്ക് പോകുന്ന യാത്രക്കാരന് ഈ സ്വർണം എടുത്ത് കസ്റ്റംസ് പരിശോധന ഇല്ലാതെ ചെന്നൈ വിമാനത്താവളത്തിൽ കൂടി പുറത്തേക്കു കൊണ്ടുപോകാം. ഇത്തരം ഫ്ളൈ റ്റുകളിൽ ഈ വിധത്തിലുള്ള കള്ളക്കടത്ത് നിരവധി തവണ പിടിച്ചിട്ടുള്ളതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.