ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അവാർഡ്
ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അവാർഡ്
Wednesday, May 25, 2016 12:11 PM IST
കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ ഇരുപതാമത് സ്വാമി ആതുരദാസ് സംസ്‌ഥാനതല അവാർഡിന് ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ലക്ഷ്മിക്കുട്ടിയമ്മ അർഹയായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

സ്വാമി ആതുരദാസിന്റെ നൂറ്റിമൂന്നാമത് ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 23ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതി മെഡിക്കൽ കോളജിലെ ആദ്യകാല വിദ്യാർഥിനിയും പിന്നീട് ദീർഘകാലം അതേ കോളജിലെ അധ്യാപികയും തുടർന്ന് പ്രിൻസിപ്പലുമായിരുന്നു. ആതുരസേവാസം ഘം ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.