ജൂൺ രണ്ടിനു നിയമസഭ തുടങ്ങും; എസ്. ശർമ പ്രോടെം സ്പീക്കർ
Wednesday, May 25, 2016 12:11 PM IST
തിരുവനന്തപുരം: നിയമസഭയിൽ നിയുക്‌ത എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ജൂൺ രണ്ടിനു നടത്താൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഗവർണറുടെ അനുമതിയോടെയാകും ഇക്കാര്യം അന്തിമമായി അംഗീകരിക്കുക. ജൂൺ മൂന്നിനു സ്പീക്കർ തെരഞ്ഞെടുപ്പു നടത്തും. ഗവർണറുടെ നയപ്രഖ്യാപനം ജൂൺ 24നു നടക്കും. മൂന്നിനു ശേഷം 24 മാത്രമേ നിയമസഭ ചേരുകയുള്ളുവെന്നാണു സൂചന. പുതിയ സർക്കാരിന്റെ ബജറ്റ് അവതരണം ജൂലൈ എട്ടിനു നടക്കും. എസ്. ശർമയെ പ്രോടെം സ്പീക്കറായി നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കുക. പി. ശ്രീരാമകൃഷ്ണനാണു പുതിയ സ്പീക്കർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.