ദ്രോണ ഫിലിം അവാർഡ് വിനയന്
ദ്രോണ ഫിലിം അവാർഡ്  വിനയന്
Wednesday, May 25, 2016 12:11 PM IST
കൊച്ചി: ദേശീയ കലാസംസ്കൃതിയുടെ ദ്രോണ ഫിലിം അവാർഡ് സംവിധായകൻ വിനയന്. മലയാള സിനിമയ്ക്ക് വിനയൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം നൽകുന്നത്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജൂൺ ഒന്നിനു വൈകുന്നേരം ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന കലാഭവൻ മണി അനുസ്മരണ ഗാനസന്ധ്യയിൽ അവാർഡ് വിതരണം ചെയ്യും. കലാഭവൻ മണിയെ ഗായകനിരയിലേക്കുയർത്തുകയും മിന്നാമിനുങ്ങേ എന്ന ഗാനത്തിന് സംഗീതം നൽകുകയും ചെയ്ത നാദിർഷായ്ക്ക് മണിനാദം അവാർഡ് നൽകും.


കലാസംസ്കൃതി ചെയർമാൻ മമ്മി സെഞ്ചുറി അധ്യക്ഷനാകും. മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി എംഎൽഎ, ഉഴവൂർ വിജയൻ, ടി.പി. പീതാംബരൻ മാസ്റ്റർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ടിനി ടോം, അമൃത, ജയൻ പുത്തൻപുരയ്ക്കൽ, സെബി ഞാറയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.