ഡീസൽ വാഹന വിലക്കു പ്രായോഗികമല്ലെന്ന്
Tuesday, May 24, 2016 12:35 PM IST
തിരുവനന്തപുരം: പത്തു വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതിനു ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ വിലക്ക് കേരളത്തിൽ പ്രായോഗികമല്ലെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി. പുതിയ സർക്കാർ അധികാരമേറ്റശേഷം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

പരിസ്‌ഥിതി മലിനീകരണം കുറയ്ക്കാൻ ഹരിത ട്രൈബ്യൂണൽ സ്വീകരിക്കുന്ന നടപടികളോട് ഗതാഗതവകുപ്പിന് എതിർപ്പില്ല. എന്നാൽ, ഡൽഹി പോലുള്ള സംസ്‌ഥാനങ്ങളിൽ നടപ്പാക്കുന്ന നിയന്ത്രണം കേരളത്തിൽ പ്രായോഗികമല്ല. ചരക്കുവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യബസുകൾ എന്നിവയ്ക്ക് വിലക്കുവരുന്നത് കേരളത്തെ വളരെ പ്രതികൂലമായി ബാധിക്കും. പുതിയ ഉത്തരവ് നടപ്പാക്കിയാൽ 2000 കെഎസ്ആർടിസി ബസുകളും 4000 സ്വകാര്യ ബസുകളും നിരത്തുകളിൽ ഉണ്ടാകില്ല. മാത്രമല്ല, പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതു വഴി ലഭിക്കുന്ന നികുതി വരുമാനവും ഇല്ലാതാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.