എ.കെ. ശശീന്ദ്രൻ എൻസിപി മന്ത്രി
എ.കെ. ശശീന്ദ്രൻ എൻസിപി മന്ത്രി
Tuesday, May 24, 2016 12:29 PM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയി ലെ ഏലത്തൂർ നിയോജക മണ്ഡലത്തി ൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനെ എൽഡിഎഫ് മന്ത്രിസഭയിൽ എൻസിപി പ്രതിനിധിയായി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി എൻസിപി സംസ്‌ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

എൻസിപിയുടെ മന്ത്രിസ്‌ഥാനം സംബന്ധിച്ച് മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ കേരളത്തിലെത്തി ചർച്ച നടത്തിയിരുന്നു. അദ്ദേഹം ഡൽഹിയിലെത്തി ശരത്പവാറുമായി ചർച്ച നടത്തിയശേഷമാണ് തീരുമാനമുണ്ടായത്. പർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായി കുട്ടനാട്ടിൽനിന്നു വിജയിച്ച തോമസ് ചാണ്ടിയെ നിയോഗിക്കും.തോമസ് ചാണ്ടിയെ രണ്ടര വർഷം മന്ത്രിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ഉഴവൂർ വിജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.