ഡിസിസി നേതാക്കൾക്കു നോട്ടീസ്
Tuesday, May 24, 2016 12:29 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെത്തുടർന്ന് കോൺഗ്രസിൽ അച്ചടക്ക നടപടിക്കു തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഡിസിസി ഭാരവാഹികൾക്കെതിരേ കാരണംകാണിക്കൽ നോട്ടീസ് അയച്ചു.

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.സി. ഷെരീഫ്, അനിൽ തോമസ്, അഡ്വ. ഷാം കുരുവിള, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയും കൊച്ചി അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനുമായ പി.കെ. അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ തികച്ചും നിഷേധാത്മകവും നിരുത്തരവാദപരവുമായ പ്രവർത്തനം നടത്തിയെന്ന പരാതിയെത്തുടർന്നാണു നടപടിയെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.