പ്രവാസി മലയാളി ഫെഡറേഷന്റെ സഹായം
പ്രവാസി മലയാളി ഫെഡറേഷന്റെ സഹായം
Tuesday, May 24, 2016 12:24 PM IST
കോട്ടയം: കോതമംഗലം കുട്ടമ്പുഴ സ്വദേശി ജനീഷയുടെ ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കാൻ പ്രവാസി മലയാളികളുടെ ആഗോള സംഘടനയായ “”പ്രവാസി മലയാളി ഫെഡറേഷൻ സൗദി അറേബ്യയിലെ അൽഖർജ് യൂണിറ്റ് ഒരു ലക്ഷം രൂപ സഹായം നൽകി. കോ ഓർഡിനേറ്റർ ചന്ദ്രസേനനാണ് പണം സ്വരൂപിച്ചത്. ഇന്നലെ കോട്ടയം ടിബി യിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിതിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പിഎംഎഫ് രക്ഷാധികാരി ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി, ഗ്ലോബൽ കോഡിനേറ്റർ ജോസ് പനച്ചിക്കൽ എന്നിവർ ചേർന്നു ചെക്ക് കൈമാറി. ശസ്ത്രക്രിയയ്ക്ക് 55 ലക്ഷം രൂപ ചെലവ് വരും.


ചടങ്ങിൽ പി എം എഫ് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അധ്യഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ഷൌക്കത്ത് പറമ്പി“” ഗ്ലോബൽ മെമ്പർ ജോർജ് പടിക്കാകുടി കേരളത്തിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ബേബിച്ചൻ കണ്ടരാമത്ത്, ഗ്ലോബൽ പിആർഒ സാന്റി മാത്യു, വനിതാ കോഡിനേറ്റർ സോണിയ മൽഹാർ, മഞ്ജു വിനോദ് തുടങ്ങി പിഎംഎഫിന്റെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.