എന്തുകൊണ്ട് ഡീസലിനെതിരേ?
എന്തുകൊണ്ട് ഡീസലിനെതിരേ?
Tuesday, May 24, 2016 12:24 PM IST
ഡീസൽ എൻജിനുകളിൽനിന്നും കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ പുറന്തള്ളുന്നതായി ലോകാരോഗ്യ സംഘടന 2012–ൽ പ്രഖ്യാപിച്ചു. നേരത്തേ കാൻസർ സാധ്യതയുള്ള ഘടകങ്ങൾ എന്നായിരുന്നു സംഘടനയുടെ മുന്നറിയിപ്പ്.

നെതർലൻഡ്സിലെ പുതിയ പഠനം ഡീസലിന്റെ പുക ശ്വസിച്ചാൽ മസ്തിഷ്കകോശങ്ങൾ നശിക്കും വിധമുള്ള സമ്മർദം തലച്ചോറിൽ ഉണ്ടാകുമെന്നു കാണിച്ചു. ആൽഷൈമേഴ്സ് (മറവി), പാർക്കിൻസൺസ് രോഗങ്ങൾക്ക് അതു വഴിതെളിക്കും.

ഡെന്മാർക്കിലെ ശാസ്ത്രജ്‌ഞരുടെ പഠനം എലികളുടെ ഭ്രൂണത്തിലെ ഡിഎൻഎയ്ക്കു കേടുവരുത്തുന്നതാണു ഡീസൽ പുക എന്നു തെളിയിച്ചു.

<ആ>ദോഷം എത്ര?

2005–നു മുൻപുള്ള ഡീസൽ വാഹനങ്ങൾ പെട്രോൾ കാറിനേക്കാൾ ഏഴരമടങ്ങ് മലിനീകരണം നടത്തുന്നുവെന്ന് ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റി (സിഎസ്ഇ) ലെ വിവേക് ചതോപാധ്യായ.

അന്തരീക്ഷത്തിലേക്കു തള്ളുന്ന ഖരമാലിന്യ കണ(പർട്ടിക്കുലേറ്റ് മാറ്റർ)ങ്ങളുടെ അളവ് പെട്രോൾ കാറിൽനിന്നുള്ളതിന്റെ 27 മടങ്ങാണു ഡീസൽ കാറിൽ നിന്നുള്ളത്.

ഇപ്പോൾ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധോദ്ദേശ്യ വാഹനങ്ങൾ (എംയുവി) 2005–നു മുമ്പുള്ള ഡീസൽ കാറുകളേക്കാൾ പല മടങ്ങ് ഖരമാലിന്യ കണങ്ങൾ അന്തരീക്ഷത്തിലേക്കു തള്ളുന്നു. പഴയ ഡീസൽ കാർ കിലോമീറ്ററിന് 0.28 ഗ്രാം തള്ളിയിരുന്ന സ്‌ഥാനത്ത് എംയുവികൾ 0.68 ഗ്രാം തള്ളുന്നു.


ഡീസൽ എംയുവി പഴയ ഡീസൽ കാറിന്റെ രണ്ടിരട്ടി നൈട്രജൻ ഓക്സൈഡ് വമിക്കുന്നു; മൂന്നുമടങ്ങ് ഖരമാലിന്യകണങ്ങളും.

<ആ>2000 സിസിയിൽ കൂടിയ യാത്രാ വാഹനങ്ങൾ

ഔഡി: എ7, എ8, ക്യു5, ക്യു7
ബിഎംഡബ്ല്യു: 5, 6, 7 സീരിസുകൾ, എക്സ് സീരിസ്
ജിഎം ഇന്ത്യ: കാപ്റ്റീവ, ട്രെയിൽ ബ്ലേസർ
ഫോഴ്സ്: ഫോഴ്സ് വൺ
ഫോർഡ്: എൻഡെവർ
ഹ്യൂണ്ടായി: സാന്താഫെ
ജഗ്വാർ: എക്സ്എഫ്, എക്സ്ജെ
ലാൻഡ് റോവർ: ഡിസ്കവറി, റേഞ്ച് റോവർ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര: ബൊലേറോ, ഗെറ്റെവേ, സാംഗ്യോംഗ്, സ്കോർപിയോ, ഫാർ, എക്സ്യുവി 500
മെഴ്സിഡെസ് ബെൻസ്: എ,ബി,സി,ഇ, ജിഎൽ, എസ് ക്ലാസുകൾ
മിത്സുബിഷി: പജേറോ സ്പോർട്ട്
ടാറ്റാമോട്ടോഴ്സ്: ആരിയ, മോവസ്, സഫാരി, സുമോ, ഗോൾഡ്, സെനോൺ
ടെയോട്ട: ഫൊർച്യൂണർ, ഇന്നോവ, ലാൻഡ് ക്രൂസർ പ്രാഡോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.