ലളിതമായ ചോദ്യങ്ങളുമായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ
ലളിതമായ ചോദ്യങ്ങളുമായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ
Tuesday, May 24, 2016 12:14 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലളിതമായ ചോദ്യങ്ങളുമായി ഇന്നലെ പിഎസ്സി നടത്തിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയത് ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ. അപേക്ഷിച്ച 5.81 ലക്ഷം ഉദ്യോഗാർഥികളിൽ ഏകദേശം നാലു ലക്ഷത്തിലധികം പേർ പരീക്ഷയെഴുതിയതായാണ് കണക്കാക്കുന്നത്.

സാധാരണ പിഎസ്സി നടത്തുന്ന പരീക്ഷകളിൽ 70 ശതമാനത്തോളം പേരാണ് പരീക്ഷയെഴുതുന്നത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതിന് അപേക്ഷിച്ചിരുന്നവരിൽ 80 ശതമാനത്തിലധികം പേർ ഇന്നലെ പരീക്ഷയെഴുതിയതായാണ് വിവരം. പൊതുവേ എളുപ്പുമുള്ള പരീക്ഷയായിരുന്നതിനാൽ കട്ട്ഓഫ് മാർക്ക് 63നും 70നും ഇടയ്ക്കുവരാനാണു സാധ്യതയെന്നാണു വിവരം.

ഒരു തസ്തികയിലേക്ക് ഒരുദിവസം നടത്തുന്ന ഏറ്റവും കൂടുതൽ അപേക്ഷകരുള്ള പരീക്ഷകളിലൊന്നാണ് ഇന്നലെ കഴിഞ്ഞത്. 2200 കേന്ദ്രങ്ങളിലായാണ് ഒഎംആർ മാതൃകയിൽ പരീക്ഷ നടത്തിയത്. മിക്കവാറും സർക്കാർ, എയ്ഡഡ് സ്കൂളുകൾ, കോളജുകൾ എന്നിവ പരീക്ഷാകേന്ദ്രങ്ങളാക്കിയാണ് പരീക്ഷ നടത്തിയത്. പിഎസ്സിയിലെ ഭൂരിഭാഗം ജീവനക്കാരെയും പരീക്ഷാനടത്തിപ്പിനു നിയോഗിച്ചു. സ്പെഷൽ സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയിരുന്നു. ആറു മാസത്തിനകം റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണു പിഎസ്സി തയാറെടുക്കുന്നത്.


സംസ്‌ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ പരീക്ഷയാണ് ഇന്നലെ പിഎസ്സി നടത്തിയത്. പല സർവകലാശാലകളിലും അസിസ്റ്റൻറ് തസ്തികയിലേക്ക് വർഷങ്ങളായി നിയമനം നടക്കുന്നില്ല. പിഎസ്സിയുടെ നിലവിലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് ഈ ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ കമീഷനോട് നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.