ലൂർദ്പുരം ഇടവകയ്ക്ക് സിഎൽസി പുരസ്കാരം
Tuesday, May 24, 2016 12:14 PM IST
കൊല്ലം: മരിയ ഭക്‌തിയുടെ ചൈത ന്യത്തിൽ ഇഗ്നേഷ്യൻ ആധ്യാത്മികതയുടെ അടിത്തറയിൽ പ്രാർഥന, പഠനം, പ്രവർത്തനം എന്നീ ക്രിയകൾക്ക് ഫലദായക മാനം നൽകി മാതൃകാപരമായ മികച്ച പ്രവർത്തനത്തിന് കൊല്ലം രൂപതയിലെ ലൂർദ്പുരം ഇടവകയ്ക്ക് സിഎൽസി സംസ്‌ഥാനതല പുരസ്കാരം. സിഎൽസി സംസ്‌ഥാന സമ്മേളനവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്ന തൃശൂർ ടൗൺ ഹാൾ വേദിയിൽ ലൂർദ്പുരം ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് ട്രോഫിയും അംഗീകാരഫലകവും ഏറ്റുവാങ്ങി.


തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎൽസി സംസ്‌ഥാന പ്രസിഡന്റ് വിനേഷ് ജെ. കൊളേങ്ങാടൻ അധ്യക്ഷത വഹിച്ചു. നിയുക്‌ത വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മുഖ്യാതിഥിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.