സ്വയംതൊഴിൽ വായ്പാ പദ്ധതി
Tuesday, May 24, 2016 12:14 PM IST
കോട്ടയം: പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന ബെനിഫിഷ്യറി ഓറിയന്റഡ് വായ്പാ പദ്ധതിയിലേയ്ക്കു ജില്ലയിലുള്ള പട്ടികജാതി, പട്ടിക വർഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതിയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പരമാവധി വായ്പ തുക രണ്ടുലക്ഷം രൂപയാണ്. അപേക്ഷകർ പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. താത്പര്യമുളളവർ അപേക്ഷഫോമിനും വിശദവിവരങ്ങൾക്കും കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.