പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ബുധനാഴ്ച
പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ബുധനാഴ്ച
Monday, May 23, 2016 10:38 PM IST
തിരുവനന്തപുരം: നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച വൈകുന്നേരം നാലിന് സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ സംവിധാനങ്ങളാണ് സത്യപ്രതിജ്‌ഞക്കായി ഒരുക്കിയിരിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ 19 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലി കൊടുക്കും.<യൃ><യൃ> <ശാഴ െൃര=/ിലംശൊമഴലെ/രുശാബാശിശെലേൃബെെബേ052316.ഷുഴ മഹശഴി=ൃശഴവേ>ബുധനാഴ്ച രാവിലെ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. പിണറായി വിജയൻ, തോമസ് ഐസക്ക്, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ, വിഎസ്.സുനിൽകുമാർ, ജി.സുധാകരൻ, ഇ.ചന്ദ്രശേഖരൻ, പി.തിലോത്തമൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, കെ.ടി.ജലീൽ, കെ.രാജു എന്നിവരാണ് സിപിഎം, സിപിഐ എന്നീ കക്ഷികളിൽ നിന്നും മന്ത്രിമാരാകുന്നത്. മറ്റ് ഘടകക്ഷികളിൽ നിന്നും മന്ത്രിമാരാകുന്നവരെക്കുറിച്ച് അന്തിമ തീരുമാനം അതാത് ഘടകകക്ഷികൾ പ്രഖ്യാപിക്കും. പി.ശ്രീരാമകൃഷ്ണൻ സ്പീക്കറും, വി. ശശി ഡെപ്യൂട്ടി സ്പീക്കറുമാകും. എം.എം.മണി ചീഫ് വിപ്പുമാകും.<യൃ><യൃ>സത്യപ്രതിജ്‌ഞ ചടങ്ങിന് വിപുലമായ ക്രമീകരണങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. സംസ്‌ഥാനത്തെ വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ള വൻ ജനാവലിയുടെ സാന്നിധ്യത്തിലാകും സത്യപ്രതിജ്‌ഞ. ശക്‌തമായ സുരക്ഷാക്രീമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.