പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു
പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു
Monday, May 23, 2016 2:14 PM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ വിജയത്തെത്തുടർന്നു സിപിഎം നേതാവ് പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ടു ഗവർണർ ജസ്റ്റീസ് പി. സദാശിവം കത്തു നൽകി.

മന്ത്രിസഭയിലെ അംഗങ്ങളുടെ പേര് അടക്കമുള്ള വിവരങ്ങൾ ഉടൻ നൽകാൻ ഗവർണറുടെ കത്തിൽ നിർദേശിച്ചു.ഗവർണറുടെ നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ പിണറായി വിജയൻ നാളെ രാവിലെ ഗവർണറെ കാണും. ഇന്നലെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. പിണറായി വിജയനെ എൽഡിഎഫ് നിയമസഭാ കക്ഷി നേതാവായി തീരുമാനിച്ച കത്തും ഘടകകക്ഷികളുടെ പിന്തുണ തെളിയിക്കുന്ന കത്തും ഗവർണർക്കു കൈമാറി. ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.


ഇതേത്തുടർന്നാണു ഭരണഘടനയുടെ 164 (1) വകുപ്പനുസരിച്ചു ഗവർണർ പിണറായി വിജയനെ മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിച്ചത്. നാളെ വൈകുന്നേരം നാലിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണു സത്യപ്രതിജ്‌ഞാ ചടങ്ങുകൾ നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.