അന്തിക്കാട്ടുനിന്ന് അനന്തപുരിയിലേക്ക് നാലാം മന്ത്രിയായി സുനിൽകുമാർ
അന്തിക്കാട്ടുനിന്ന് അനന്തപുരിയിലേക്ക് നാലാം മന്ത്രിയായി സുനിൽകുമാർ
Monday, May 23, 2016 2:10 PM IST
വിപ്ലവ സമരചരിത്രങ്ങളുടെ നാട്ടിൽനിന്നു നാലാമത്തെ മന്ത്രിയാകാനാണ് അഡ്വ. വി.എസ്. സുനിൽകുമാറിനു നിയോഗം. കൊലമുറി സമരത്തിന്റെ നാടുകൂടിയായ അന്തിക്കാടിന്റെ മണ്ണിൽ കളിച്ചും പഠിച്ചും ചെങ്കൊടിയേന്തി സമരതീക്ഷ്ണമായ കാലഘട്ടങ്ങളിലൂടെ വളർന്നുമാണ് സുനിൽ തെളിഞ്ഞ ഒരു പൊതുപ്രവർത്തകനാകുന്നത്.

സിപിഐ നേതാവ് കെ.പി. പ്രഭാകരനായിരുന്നു അന്തിക്കാട്ടുനിന്നുള്ള ആദ്യ മന്ത്രി. പിന്നീട് വി.എം. സുധീരൻ മന്ത്രിയായി. കെ.പി. പ്രഭാകരന്റെ മകൻ കെ.പി. രാജേന്ദ്രൻ, അച്യുതാനന്ദൻ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി. മൂന്നാംതവണ എംഎൽഎ ആയപ്പോഴാണ് സുനിൽകുമാറിനു മന്ത്രിപദം ലഭിക്കുന്നത്.

ബാലവേദിയിലൂടെ പ്രവർത്തിച്ച് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്‌ഥാന – ദേശീയ സെക്രട്ടറി പദങ്ങളിൽ വരെയെത്തിയയാളാണ് സുനിൽകുമാർ. വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്കു നേതൃത്വം നൽകി. പോലീസിന്റെ മർദനവും ജയിൽശിക്ഷയും അനുഭവിച്ചു.

സംസ്‌ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പോലീസ് നടത്തിയ മർദനത്തിൽ തലതകർന്ന് മാസങ്ങളോളം ചികിത്സയ്ക്കു വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു.

1967 മേയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി.കെ. പാർവതിയുടെയും മകനായി ജനിച്ച സുനിൽകുമാർ സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. സിപിഐ നിയമസഭാ കക്ഷി സെക്രട്ടറിയും നിയമസഭാ അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു. 1998 ൽ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. 2006ൽ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽനിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2011ൽ കയ്പമംഗലത്തുനിന്നും വിജയിച്ചു. പതിമൂന്നാം നിയമസഭയിൽ ഇടതുപക്ഷ മുന്നണിക്കായി ഏറ്റവും അധികം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചതു സുനിൽകുമാറായിരുന്നു. അർബുദ–വൃക്ക–കാൻസർ രോഗികൾക്കു ക്ഷേമനിധി അനുവദിക്കുന്നതിനുള്ള സ്വകാര്യ ബിൽ, യാത്രാവകാശ ബിൽ എന്നിവ നിയമസഭയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായി.

ക്യൂബ, ചൈന, റഷ്യ, വെനസ്വേല തുടങ്ങി നിരവധിയിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. അഡ്വ. രേഖ സുനിൽകുമാറാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ (ഒമ്പതാംക്ലാസ് വിദ്യാർഥി).

<ആ>ഹാട്രിക് വിജയവുമായി മന്ത്രി പദവിയിലേക്കു പി. തിലോത്തമൻ

ചേർത്തലയിൽനിന്നും ഹാട്രിക് വിജയം നേടിയാണു സിപിഐയുടെ പി. തിലോത്തമൻ മന്ത്രിപദവിയിലെത്തുന്നത്. ചേർത്തലക്കാരനായ തിലോത്തമൻ(58) കുറുപ്പൻകുളങ്ങര വട്ടത്തറയിൽ പരേതരായ പരമേശ്വരന്റെയും ഗൗരിയുടെയും മകനാണ്. ചേർത്തല തെക്ക് ഗവ. ഹൈസ്കൂൾ, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂൾ, ചേർത്തല സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല എസ്എൻ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ24വേശഹീവേമാമി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ധനതത്വശാസ്ത്രത്തിൽ ബിരുദവും സ്വന്തമാക്കി. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തെത്തി. 1977–ൽ സിപിഐ അംഗമായി. എഐവൈഎഫ് ജില്ലാ പ്രസിഡന്റായും സംസ്‌ഥാന വൈസ്പ്രസിഡന്റായും പ്രവർത്തിച്ചു. 2012 മുതൽ സിപിഐ ജില്ലാ സെക്രട്ടറിയാണ്. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ രണ്ടുതവണ ചേർത്തല എംഎൽഎ. സിപിഐ സംസ്‌ഥാന കൗൺസിൽ അംഗവുമാണ്. കയർതൊഴിലാളി ഫെഡറേഷൻ–എഐടിയുസി സംസ്‌ഥാന പ്രസിഡന്റ്, ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ–എഐടിയുസി്, ചേർത്തല കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ–എഐടിയുസി, കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ എംപ്ലോയിസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റുമാണ്.

തീരദേശ മത്സ്യ ചുമട്ടുതൊഴിലാളി യൂണിയൻ, കേരള സ്റ്റേറ്റ് റേഷൻ റീട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ എന്നിവയുടെ താലൂക്ക് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: വി. ഉഷ (ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സ്). മക്കൾ: അമൃത, അർജുൻ (ഇരുവരും വിദ്യാർഥികൾ).

<ആ>പൊതുപ്രവർത്തനരംഗത്തെ പാടവവുമായി കെ. രാജു

പുനലൂർ മണ്ഡലത്തിൽ നിന്നു മൂന്നാംതവണ വിജയിച്ച അഡ്വ. കെ. രാജു എഐഎസ്എഫ് പ്രവർത്തകനായിട്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ സിപിഐ സംസ്‌ഥാന കൗൺസിൽ അംഗമാണ്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ24സബൃമഷൗ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പരേതനായ ജി. കരുണാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ്. അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്ന് നിയമബിരുദം നേടി. അഡ്വ. എൻ. രാജഗോപാലൻനായരുടെ കീഴിൽ പുനലൂർ ബാറിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 35 വർഷമായി അഭിഭാഷകവൃത്തി ചെയ്യുന്നു.

എഐവൈഎഫ് ഭാരവാഹിയായിരുന്ന അദ്ദേഹം 12 വർഷക്കാലം പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. 25ാമത്തെ വയസിൽ ഏരൂർ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷനിൽ നിന്ന് വിജയിക്കുകയും ക്ഷേമകാര്യ സ്‌ഥിരംസമിതി ചെയർമാനായി അഞ്ച് വർഷം പ്രവർത്തിക്കുകയും ചെയ്തു.


2006ലെ തെരഞ്ഞെടുപ്പിൽ സിഎംപി നേതാവ് എം.വി. രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തി. 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. ജോൺസൺ ഏബ്രഹാമിനെ 18,005 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഭാര്യ: ഡി. ഷീബ (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ). മക്കൾ: ഋത്വിക്രാജ്, നിതിൻരാജ്. മരുമകൾ: രമ്യ.

<ആ>പെൺകരുത്തിന്റെ ശബ്ദവുമായി മേഴ്സിക്കുട്ടിയമ്മ

കുണ്ടറയിൽനിന്നു മൂന്നാം തവ ണ നിയമസഭയിലേക്കെത്തുന്ന ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിപദത്തിലെത്തുന്നത് ഇതാദ്യമാണ്. സിപിഎം നേതാവായ മേഴ്സിക്കുട്ടിയമ്മ 1987ൽ 28–ാം വയസിലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ തോപ്പിൽ രവിയെയാണ് കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 1991ൽ അൽഫോൺസാ ജോണിനോട് അടിയറവു പറഞ്ഞുവെങ്കിലും 96ൽ അൽഫോൺസാ ജോണിനോട് പൊരുതി ജയിച്ചു. പിന്നീട് 2001ൽ കോൺഗ്രസിലെ കടവൂർ ശിവദാസനോടു പരാജയപ്പെട്ടു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ24ാലൃര്യസൗേ്യേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ എസ്എഫ്ഐയിലൂടെയാണ് മേഴ്സിക്കുട്ടിയമ്മ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. എസ്എഫ്ഐ സംസ്‌ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കൊല്ലം എസ്എൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1988ൽ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗമായി. 1995ൽ സംസ്‌ഥാന കമ്മിറ്റി അംഗമാവുകയും ചെയ്തു.

ഇപ്പോൾ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, കേരള കാഷ്യു വർക്കേഴ്സ് സെന്റർ സംസ്‌ഥാന പ്രസിഡന്റ്, സംസ്‌ഥാന മിനിമം വേജസ് അഡ്വൈസറി ബോർഡ് അംഗം, കേരള സിറാമിക്സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് എന്നീ സ്‌ഥാനങ്ങൾ വഹിക്കുന്നു.

1991ൽ എകെജി സെന്ററിനു നേരേ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രകടനത്തിനു നേരേയുണ്ടായ ലാത്തിച്ചാർജിൽ പരിക്കേറ്റ് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

കാപ്പെക്സ് മുൻ ചെയർമാനും സിഐടിയു ജില്ലാ പ്രസിഡന്റുമായ പരവൂർ സ്വദേശി ബി. തുളസീധരക്കുറുപ്പാണ് ഭർത്താവ്. സിഎ വിദ്യാർഥി ടി.എം സോഹൻ, എംടെക് വിദ്യാർഥി ടി.എം. അരുൺ എന്നിവർ മക്കളാണ്.

<ആ>ജനസ്വീകാര്യതയും ലാളിത്യവും മുഖമുദ്രയാക്കി ഇ. ചന്ദ്രശേഖരൻ

കക്ഷിരാഷ്ട്രീയത്തിനതീതമായ ജനസ്വീകാര്യതയും ലാളിത്യവും. അതാണ് ചന്ദ്രേട്ടൻ എന്നു വിളിക്കപ്പെടുന്ന ഇ. ചന്ദ്രശേഖരന്റെ മുഖമുദ്ര. രാഷ്ട്രിയ വിശുദ്ധിയും സദാചാരബോധവും എളിമയും നേതൃപാടവുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെപോലും അംഗീകാരം നേടാൻ ഈ അറുപത്തിയാറുകാരനു കഴിഞ്ഞിട്ടുണ്ട്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ24രവമറൃമവെലസമൃമി1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് 2011ൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ കന്നിയങ്കം കുറിച്ചത്. സ്‌ഥിരമായി സിപിഐ വിജയിച്ചുവരുന്ന ഹൊസ്ദുർഗ് മണ്ഡലം കാഞ്ഞങ്ങാട് മണ്ഡലമായി മാറ്റപ്പെട്ട തെരഞ്ഞെടുപ്പിലാണ് ചന്ദ്രശേഖരനു നറുക്കു വീണത്. ഈ മത്സരത്തിൽ വൻ വിജയം നേടിയ ചന്ദ്രശേഖരൻ പിന്നീട് പാർലമെന്ററി പാർട്ടി ഉപനേതാവായി. ഇത്തവണ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ച ജനപ്രതിനിധിയും ഇദ്ദേഹമായിരുന്നു.

സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവംഗം, സംസ്‌ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. 1969 ൽ എഐവൈഎഫിലൂടെയാണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്നു എഐവൈഎഫിന്റെ കാസർഗോഡ് താലൂക്ക് സെക്രട്ടറി, അവിഭക്‌ത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്‌ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

1984ൽ കാസർഗോഡ് ജില്ല രൂപീകരിച്ചപ്പോൾ, ഡോ. സുബ്ബറാവു കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.

1987 ൽ സിപിഐ ജില്ലാ സെക്രട്ടറിയായി. ഇതിനിടെ 1998 ൽ സംസ്‌ഥാന എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞു. 2005 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടേറിയറ്റംഗമായി പ്രവർത്തിച്ചുവരുന്നു.

ഗ്രാമവികസന ബോർഡംഗം, കേരള അഗ്രോ മെഷനറീസ് കോർപറേഷൻ (കാംകോ) ഡയറക്ടർ, കെഎസ്ആർടിസി സ്റ്റേജ് പുനർനിർണയ കമ്മിറ്റിയംഗം, സംസ്‌ഥാന ലാൻഡ് റിഫോംസ് റിവ്യൂ കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. 1979 മുതൽ 85 വരെ ചെമ്മനാട് പഞ്ചായത്തംഗമായിരുന്നു.

ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള സ്വദേശിയായ ചന്ദ്രശേഖരൻ പരേതരായ പി.കുഞ്ഞിരാമൻ നായരുടെയും ഇ.പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: സാവിത്രി. കേരള സർവകശാല കാര്യവട്ടം കാമ്പസിൽ എംഫിൽ വിദ്യാർഥിനിയായ നീലി ചന്ദ്രൻ ഏകമകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.