രണ്ടു സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിയാകാൻ വി.എസിനു കഴിയും: പി.സി. ജോർജ്
Monday, May 23, 2016 1:23 PM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ആരോഗ്യമില്ലെന്നു പറഞ്ഞു അപമാനിക്കരുതെന്നും രണ്ടു സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുമെന്നും പി.സി. ജോർജ് എംഎൽഎ. ഇന്നലെ രാവിലെ കന്റോൺമെന്റ് ഹൗസിലെത്തിയാണു വി.എസിനെ ജോർജ് കണ്ടത്. വി.എസിന്റെ പോരാട്ടങ്ങളിൽ താനും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നു ജോർജ് പറഞ്ഞു.

വി.എസിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെട്ടാണു താൻ അദ്ദേഹത്തെ പോയി കണ്ടത്. തന്നേക്കാൾ ആരോഗ്യവാനാണു വി.എസ്. പൂഞ്ഞാറിൽ വിജയിച്ച തന്നെ വി.എസ് അഭിനന്ദിച്ചു. നിയുക്‌ത മുഖ്യമന്ത്രിയെ സന്ദർശിച്ചുവോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയാരെന്നു താൻ അറിഞ്ഞില്ലെന്നായിരുന്നു ജോർജിന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.