ധന്യൻ മത്തായി അച്ചൻ പ്രാർഥനയും സാധുജനസേവനവും കോർത്തിണക്കിയ പുരോഹിതരത്നം: മാർ കല്ലറങ്ങാട്ട്
ധന്യൻ മത്തായി അച്ചൻ പ്രാർഥനയും സാധുജനസേവനവും കോർത്തിണക്കിയ പുരോഹിതരത്നം: മാർ കല്ലറങ്ങാട്ട്
Monday, May 23, 2016 1:23 PM IST
പാലാ: പ്രാർഥനയും സാധുജനസേവനവും തിരുഹൃദയഭക്‌തിയുമാകുന്ന നൂലുകൾ കൊണ്ടു നെയ്തെടുത്ത പുരോഹിതരത്നമാണു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

തിരുഹൃദയസന്യാസി സമൂഹ സ്‌ഥാപകൻ ധന്യൻ മത്തായി അച്ചന്റെ 81 –ാം ചരമവാർഷികാചരണത്തോടനുബന്ധിച്ചു മത്തായി അച്ചന്റെ കബറിടം സ്‌ഥിതി ചെയ്യുന്ന പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന തിരുക്കർമ്മൾക്ക് മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.


എളിമയും ഭക്‌തിയും ബുദ്ധിയും ഒന്നുചേർന്ന വ്യക്‌തിത്വമാണു മത്തായി അച്ചൻ. ദളിത് ക്രൈസ്തവർക്കു വേണ്ടി ഏറെ അധ്വാനിക്കുകയും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ഉള്ളതെല്ലാം സാധുക്കൾക്ക് വേണ്ടി സംഭാവന നൽകി ജീവിക്കുകയും ചെയ്ത വന്ദ്യപുരോഹിതനാണു മത്തായി അച്ചനെന്നും ബിഷപ് പറഞ്ഞു. തിരുക്കർമങ്ങളിലും ശ്രാദ്ധസദ്യയിലും ആയിരങ്ങൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.