ഭാരതപ്പുഴ മലിനീകരണം: വിദഗ്ധ സമിതിയെ നിയോഗിക്കാൻ നിർദേശം
Monday, May 23, 2016 1:23 PM IST
കൊച്ചി: ഭാരതപ്പുഴ മലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ വിദഗ്ധ സമിതിയെ പരിശോധനയ്ക്കു നിയോഗിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സർക്യൂട്ട് ബെഞ്ച് സർക്കാരിനോടു നിർദേശിച്ചു.

ജസ്റ്റീസ് സ്വതന്ത്രർകുമാർ, വിദഗ്ധാംഗം ബിക്രം സിംഗ് സജ്വാൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. ഭാരതപ്പുഴ മലിനപ്പെടുന്നതു ചൂണ്ടിക്കാട്ടിയുള്ള പത്രവാർത്തകളുടെ അടിസ്‌ഥാനത്തിൽ ഗ്രീൻ ട്രൈബ്യൂണൽസ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണിത്. ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള 76 കോടി രൂപയുടെ പദ്ധതി ഇപ്പോഴും കടലാസിലാണെന്നും തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളുടെ കുടിവെള്ള സ്രോതസുകൂടിയായ ഭാരതപ്പുഴയുടെ നാശം തടയണമെന്നും ആവശ്യപ്പെടുന്ന മാധ്യമ വാർത്തകളാണ് ട്രൈബ്യൂണൽ ആധാരമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.